പെരുമ്പാവൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കം
1602130
Thursday, October 23, 2025 4:27 AM IST
പെരുമ്പാവൂർ : ഉപജില്ലാ സ്കൂൾ കലോത്സവത്തിന് വെങ്ങോല ശാലേം സ്കൂളിൽ പ്രൗഢോജ്വലമായ തുടക്കം. രചന മത്സരങ്ങളും സ്റ്റേജ് മത്സരങ്ങളും ഒരുപോലെ പെരുമ്പാവൂർ ഉപജില്ല കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ ആരംഭിച്ചു. പെരുമ്പാവൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ.കെ. ബിജിമോൾ പതാക ഉയർത്തി.
റിസപ്ഷൻ കമ്മിറ്റി കൺവീനർ കെ.എ. നൗഷാദ്, സ്കൂൾ മാനേജർ അനീഷ് ജേക്കബ്, ഗ്രാമ പഞ്ചായത്തംഗം കെ.ഇ. കുഞ്ഞുമുഹമ്മദ്, പബ്ലിസിറ്റി കമ്മിറ്റി കൺവീനർ എം.ഐ. മുഹമ്മദ് റാഫി , ജനറൽ കൺവീനർ പ്രിൻസിപ്പൽ രാജേഷ് മാത്യു, ഹെഡ്മിസ്ട്രസ് പ്രീത മാത്യു, സ്കൂൾ ബോർഡ് ചെയർമാൻ എൽദോ കുര്യക്കോസ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ. പ്രീത തുടങ്ങിയവർ സംസാരിച്ചു.
കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് വൈകിട്ട് മൂന്നിന് ബെന്നി ബെഹനാൻ എംപി നിർവഹിക്കും. എൽദോസ് കുന്നപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിക്കും. പി.വി. ശ്രീനിജിൻ എംഎൽഎ ലോഗോ പ്രകാശനവും സമ്മാനദാനവും നടത്തും. കലോത്സവം ശനിയാഴ്ച സമാപിക്കും.