മൂ​വാ​റ്റു​പു​ഴ : പാ​യി​പ്ര മാ​നാ​റി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളി​ലെ മാ​ലി​ന്യ പ്ര​വാ​ഹ​ത്തി​നെ​തി​രെ ജ​ന​രോ​ഷം ശ​ക്ത​മാ​യ​തോ​ടെ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ൻ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​എ. റി​യാ​സ്ഖാ​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍റെ തെ​ളി​വെ​ടു​പ്പ്. ക​മ്മീ​ഷ​ന്‍ അം​ഗം പി.​കെ. വാ​സു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ നേ​രി​ട്ട് കേ​ട്ട​ത്.

തു​ട​ര്‍​ന്ന് പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ​ത്തി​യ ക​മ്മീ​ഷ​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, പൊ​ല്യൂ​ഷ​ന്‍ ക​മ്മീ​ഷ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. 30 ദി​വ​സ​ത്തി​ന​കം പ​ഞ്ചാ​യ​ത്തും, പൊ​ല്യൂ​ഷ​ന്‍ ക​മ്മീ​ഷ​നും, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റും പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശ​വും ന​ല്‍​കി.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം എം.​എ. റി​യാ​സ്ഖാ​ന്‍, പി​കെ​എ​സ് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ വി.​ആ​ര്‍. ശാ​ലി​നി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ബൈ​ജു ബേ​ബി, പൊ​ല്യൂ​ഷ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ നോ​ബി ജോ​ണ്‍, പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ര്‍ പി. ​ചി​ത്ര, സി​പി​എം ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി ബാ​ബു ബേ​ബി, പാ​യി​പ്ര സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ര​ങ്കേ​ഷ്പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​എം. രാ​ജ​മോ​ഹ​ന​ന്‍ എ​ന്നി​വ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നു.

photo:

പാ​യി​പ്ര, മാ​നാ​റി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളി​ലെ മാ​ലി​ന്യ പ്ര​വാ​ഹ​ത്തി​നെ​തി​രെ ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​ട്ടി​ക​ജാ​തി ക​മ്മീ​ഷ​ന്‍ അം​ഗം ടി.​കെ. വാ​സു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു