സൗജന്യ നേത്ര-ദന്ത പരിശോധന ക്യാമ്പ്
1602109
Thursday, October 23, 2025 4:06 AM IST
മൂവാറ്റുപുഴ: ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ 25ന് സൗജന്യ നേത്ര-ദന്തല്‍ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഭവാനി ഫൗണ്ടേഷന് കാലടിയുടെയും അമൃത ആശുപത്രിയിയുടെയും അന്നൂര്‍ ഡെന്റല്‍ കോളജിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ്.
അമൃത ആശുപത്രിയില്‍ സൗജന്യ തിമിര ശസ്ത്രക്രിയ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് നടത്തുന്നതാണ്. ദന്തല്‍ വിഭാഗത്തില്‍, ക്ലീനിംഗ്, പല്ലു പറിക്കുന്നത് താല്‍ക്കാലിക ഫില്ലിംഗ് എന്നിവ സൗജന്യമായി മൂന്നുമാസത്തിനുള്ളില്‍ അന്നൂര്‍ കോളജില്‍ ചെയ്യാന്‍ സാധിക്കുമെന്ന് മൂവാറ്റുപുഴ ലയണ്‍സ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് ജയ ബാലചന്ദ്രന്, സെക്രട്ടറി നീന സജീവ്, ട്രഷറര്‍ ബീന സുരേഷ് എന്നിവര്‍ പറഞ്ഞു.