പെ​രു​മ്പാ​വൂ​ർ : അ​രി​മി​ല്ലി​ലെ ഫ​ർ​ണ​സി​ൽ വീ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി മ​രി​ച്ചു. ബീ​ഹാ​ർ സ്വ​ദേ​ശി ര​വി കി​ഷ​ൻ (20) ആ​ണ് മ​രി​ച്ച​ത്. ഓ​ട​യ്ക്കാ​ലി ത​ല​പ്പു​ഞ്ച​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റൈ​സ് കോ ​എ​ന്ന ക​മ്പ​നി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 യോ​ടെ​യാ​ണ് സം​ഭ​വം. 50 അ​ടി​യോ​ളം ഉ​യ​ര​ത്തി​ലു​ള്ള, ടാ​ങ്കി​ലാ​ണ് തൊ​ഴി​ലാ​ളി അ​ക​പ്പെ​ട്ട​ത്.

ടാ​ങ്കി​ന് മു​ക​ളി​ലെ ഷീ​റ്റ് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷീ​റ്റ് ത​ക​ർ​ന്ന് ടാ​ങ്കി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം. പെ​രു​മ്പാ​വൂ​രി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്‌​സ് സം​ഘം 15 അ​ടി താ​ഴ്ച​യി​ൽ ഉ​മി​ത്തീ​യി​ൽ അ​ക​പ്പെ​ട്ട, ര​വി കി​ഷ​നെ റോ​പ്പ് ഉ​പ​യോ​ഗി​ച്ച് പു​റ​ത്തെ​ടു​ത്ത് പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

എ​ഫ്ആ​ർ​ഒ​മാ​രാ​യ ശ്രീ​ക്കു​ട്ട​ൻ, അ​ഭി​ലാ​ഷ്, ഉ​മേ​ഷ്, ധ​നേ​ഷ്, അ​രു​ൺ, എ​സ്‌​ടി​ഒ ടി.​കെ.​സു​രേ​ഷ് , ടി.​കെ. ജ​യ​റാം , കെ.​എ. ഉ​ബാ​സ് , അ​നി​ൽ കു​മാ​ർ, ഗോ​പ​കു​മാ​ർ എ​ന്നി​വ​ര​ാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.