വല്ലം ഫൊറോന പള്ളിയില്‍ തിരുനാളിനു നാളെ കൊടിയേറും
1601701
Wednesday, October 22, 2025 4:27 AM IST
പെരുമ്പാവൂര്‍: വല്ലം ഫൊറോന പള്ളിയില്‍ വിശുദ്ധ അമ്മത്രേസ്യായുടെ തിരുനാള്‍ 23 മുതൽ 26 വരെ ആഘോഷിക്കുമെന്ന് വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുനാളിനോടനുബന്ധിച്ചുള്ള നൊവേന 13ന് തുടങ്ങി. നാളെ രാവിലെ ഏഴിന് വികാരി ഫാ. സെബാസ്റ്റ്യന്‍ മാടശേരി തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് കുര്‍ബാന. വൈകിട്ട് ആറിന് കുര്‍ബാന, നൊവേന, ലദീഞ്ഞ് ഫാ. ലിധിന്‍ ചെങ്ങോട്ടുതറയില് കാര്‍മികത്വം വഹിക്കും. 24ന് രാവിലെ ഏഴിന് കുര്‍ബാന, ഫാ. ജിജോ കളപ്പുരയ്ക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പന്തല്‍ വെഞ്ചിരിപ്പ്, ഓഹരി നെയ്യപ്പം ചുടല്. വൈകിട്ട് ആറിന് കുര്‍ബാന, നൊവേന, ലദീഞ്ഞ് ഫാ. സുശീല്‍ കിഴക്കേക്കുന്നേല്‍ കാര്‍മികത്വം വഹിക്കും.
25ന് രാവിലെ ഏഴിന് കുര്‍ബാന. ഫാ. ജോര്‍ജ് പുത്തന്‍പറമ്പില്‍ കാര്‍മികത്വം വഹിക്കും. 9.30ന് വി. അമ്മത്രേസ്യായുടെ തിരുശേഷിപ്പും തിരുസ്വരൂപവും എഴുന്നള്ളിച്ചുവയ്ക്കല്‍, തുടര്‍ന്ന് പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജസ്ലിന് തെറ്റയില്‍ കാര്‍മികത്വം വഹിക്കും. ഫാ. ജസ്റ്റിന് കൈപ്രമ്പാടന് വചനസന്ദേശം നല്‍കും.
തുടര്‍ന്ന് കുട്ടികളെ എഴുത്തിനിരുത്തല്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്റണി കരിയില്‍ കാര്‍മികത്വം വഹിക്കും. വൈകിട്ട് 4.30ന് സമൂഹബലി, വചന സന്ദേശം, തുടര്‍ന്ന് അങ്ങാടി പ്രദക്ഷിണം, തുടര്‍ന്ന് കരിമരുന്ന് വിസ്മയം. 26ന് രാവിലെ 5.30ന് കുര്‍ബാന, 10ന് പാട്ടുകുര്‍ബാന ഫാ. ലിന്റോ കാട്ടുപറമ്പില്‍ കാര്‍മികത്വം വഹിക്കും, ഫാ. ജോണ്സണ് കൂവേലി വചന സന്ദേശം നല്‍കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച്ച, അങ്ങാടി പ്രദക്ഷിണം.
വൈകിട്ട് നാലിന് ആവിലാസ്പര്ശം-പരീക്ഷ ഒരുക്ക ശുശ്രൂഷ ഫാ. വക്കച്ചന് കൂമ്പയില്‍ കാര്‍മികത്വം വഹിക്കും. അഞ്ചിന് കുര്‍ബാന ഫാ. അലന് കാളിയങ്കര കാര്‍മികത്വം വഹിക്കും. പള്ളിചുറ്റി പ്രദക്ഷിണം, രൂപം എടുത്തുവയ്ക്കല്. തുടര്‍ന്ന് കുന്നലകാടന്സ് അവതരിപ്പിക്കുന്ന മെഗാ ഫ്യൂഷന്‍ ചെണ്ടമേളം.
27ന് മരിച്ചവരുടെ ഓര്‍മദിനം. രാവിലെ 6.30ന് കുര്‍ബാന. എട്ടാമിടം നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ആഘോഷിക്കും. അസി. വികാരി ഫാ. ജിഫിന് മാവേലി, ജന. കണ്‍വീനര്‍ ആന്റണി ഇടപ്പുളവന്‍, ജോയിന്റ് കണ്‍വീനര്‍മാരായ പാപ്പച്ചന് കരോട്ടപ്പുറം, ജോണി രോട്ടപ്പുറം, കൈക്കാരന്മാരായ സാബു ചുള്ളി, ലിയോ പോള്‍ ആപ്പാടന്‍, ഷിജന്‍ ഉതുപ്പാന്, പ്ലിസിറ്റി കണ്‍വീനര്‍ പീയൂസ് തോമസ് കോച്ചിലാന്‍ എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.