റവന്യൂ ജില്ലാ ശാസ്ത്രമേള: ലോഗോ ക്ഷണിച്ചു
1601692
Wednesday, October 22, 2025 4:11 AM IST
കോതമംഗലം: എറണാകുളം റവന്യൂ ജില്ലാ ശാസ്ത്ര മേള 2025 -26 ആൻഡ് വിഎച്ച്എസ്ഇ സ്കിൽ ഫെസ്റ്റിന് ലോഗോ ക്ഷണിച്ചു. 30, 31 നവംബർ ഒന്ന് തീയതികളിൽ കോതമംഗലം സെന്റ് ആഗസ്റ്റിൻസ് ജിഎച്ച്എസ്എസ്, മാർ ബേസിൽ എച്ച്എസ്എസ്, സെന്റ് ജോർജ് എച്ച്എസ്എസ്, ശോഭന എച്ച്എച്ച്എസ് എന്നിവിടങ്ങളിൽ ജില്ലാ ശാസ്ത്രമേളയും കോട്ടപ്പടി മാർ ഏലിയാസ് എച്ച്എസ്എസിൽ വിഎച്ച്എസ്ഇ സ്കിൽ ഫെസ്റ്റും നടത്തും. റവന്യൂ ജില്ല ശാസ്ത്രമേളയ്ക്കായി ജില്ലയിലെ എല്ലാ ഗവൺമെന്റ്, എയ്ഡഡ്, അംഗീകൃത അൺഎയ്ഡഡ് സ്കൂൾ വിദ്യാർഥികൾക്ക് ലോഗോ മത്സരത്തിൽ പങ്കെടുക്കാം.
ശാസ്ത്രമേളയിലെ വിവിധ ഇനങ്ങളുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത് എറണാകുളം ജില്ലയുടെതായ പ്രതീകവും ഉൾപ്പെടുത്താം. സ്കൂളുകളിൽ നൽകിയിട്ടുള്ള ഉബുണ്ടു ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കി സ്വതന്ത്ര സോഫ്റ്റ്വേർ ഉപയോഗിച്ച് വേണം ലോഗോ തയാറാക്കാൻ. ലോഗോയുടെ വലിപ്പം 720x480 പിക്സൽ സൈസിൽ ആയിരിക്കണം. തയാറാക്കുന്ന ലോഗോയുടെ എഡിറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഫയൽ നാളെ [email protected] എന്ന ഈമെയിലിലേക്ക് അയക്കണം.
ലോഗോയിൽ നിർബന്ധമായും റവന്യു ജില്ല ശാസ്ത്രമേള 2025-26, 2025 ഒക്ടോബർ 30, 31, നവംബർ ഒന്ന് ഉൾപ്പെടുത്തിയിരിക്കണം. ലോഗോ തയാറാക്കിയ കുട്ടിയുടെ പേര്, സ്കൂൾ, ഫോൺ നമ്പര്‍, കുട്ടിയുടെ ഫോട്ടോ എന്നിവ നിർബന്ധമായും നൽകിയിരിക്കണമെന്ന് എറണാകുളം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.