ദേശീയ തപാൽ ദിനാചരണം നടത്തി
1601700
Wednesday, October 22, 2025 4:27 AM IST
കോതമംഗലം: വൈസ്മെൻ ക്ലബ് ഓഫ് നെല്ലിമറ്റം ഡയമണ്ട്സ് ദേശീയ പോസ്റ്റൽ ദിനാചരണവും, മൈ സ്റ്റാമ്പ് പദ്ധതിയുടെ ഭാഗമായി പുതിയ സ്റ്റാമ്പ് പ്രകാശനവും നടത്തി. പ്രസിഡന്റ് ഷാജി മാത്യു അധ്യക്ഷത വഹിച്ചു. വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ മിൽസൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു. ക്ലബിന്റെ പേരിൽ ആരംഭിച്ച സ്റ്റാമ്പിന്റെ പ്രകാശനം ആലുവ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് മാർക്കറ്റിംഗ് എക്സിക്യുട്ടിവ് ഷിനു അലിയാർ നിർവഹിച്ചു.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ ഷിബു വടവരമ്പത്തിനെയും, നെല്ലിമറ്റം പോസ്റ്റ് ഓഫീസിൽ കഴിഞ്ഞ 12 വർഷം സേവനം ചെയ്ത വി.ടി. സുധയെയും ആദരിച്ചു. വൈസ് മെൻ ഇന്റർനാഷണൽ കമ്മിറ്റി അംഗം ലൈജു ഫിലിപ്പ് , ടോമി ചെറുകാട്ട്, ബിനോയി പോൾ, ബേബിച്ചൻ നിധീരിക്കൽ, ജോർജ് എടപ്പാറ, ലിസി ടോമി എന്നിവർ പ്രസംഗിച്ചു.