ശാസ്ത്ര സാങ്കേതിക മേള: ആയവന ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിന് ഉന്നത വിജയം
1601696
Wednesday, October 22, 2025 4:27 AM IST
മൂവാറ്റുപുഴ : ആയവന ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിന് സംസ്ഥാന ശാസ്ത്ര സാങ്കേതിക മേളയില്‍ ഉന്നത വിജയം. കൃഷ്ണപുരം ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടന്ന ഏഴാമത് അഖിലകേരള ശാസ്ത്ര സാങ്കേതിക മേളയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍, പത്താം ക്ലാസ് വിദ്യാര്‍ഥിയായ എല്ഡിന് എല്സന് എ ഗ്രേഡും ഗണിതശാസ്ത്ര വിഭാഗത്തില്‍ മുഹമ്മദ് സീനാനും, ആദര്‍ശ് വിമലും എ ഗ്രേഡുകള്‍ കരസ്ഥമാക്കി.
ഓട്ടോമൊബൈല്‍ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തില്‍ എല്വിന് ഷിജോ, ത്രെഡ് പാറ്റേണ്‍ വിഭാഗത്തില്‍ മാത്യൂസ് ബിജുവും എ ഗ്രേഡുകള്‍ കരസ്ഥമാക്കിയതോടൊപ്പം പ്രൊഡക്ട് യൂസിംഗ് വേസ്റ്റ് മെറ്റീരിയല്‍ വിഭാഗത്തില്‍ ഗോവിന്ദ സുരേഷും ബി ഗ്രേഡ് നേടി.