കഞ്ചാവുമായി യുവാവ് പിടിയില്‍
1601687
Wednesday, October 22, 2025 4:10 AM IST
കൊച്ചി: കഞ്ചാവുമായി മലപ്പുറം സ്വദേശി അബ്ദുള്‍ സാലിഹി(21)നെഎറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. കലൂര്‍ പൊറ്റക്കുഴി കൈപ്പിള്ളി ലൈന്‍ റോഡിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
പ്രതിയുടെ പക്കൽനിന്ന് 887 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. നോര്‍ത്ത് എസ്ഐ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.