കൊയ്ത്തുത്സവത്തിനു തുടക്കമായി
1602132
Thursday, October 23, 2025 4:27 AM IST
പെരുമ്പാവൂർ: ഒക്കൽ ഗ്രാമപഞ്ചായത്തിലെ ചേലാമറ്റം പാടശേഖരത്തിലെ 80 ഏക്കറോളം വരുന്ന സ്ഥലത്തെ നെൽക്കൃഷി കൊയ്ത്തുത്സവം എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പാടശേഖരസമിതി പ്രസിഡന്റ് സണ്ണി ചുള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ജെ. ബാബു, ഒക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ എൻ.ഓ. സൈജൻ, കൃഷി ഓഫീസർ പി.പി. ഹുസൈൻ, പാടശേഖരസമിതി ട്രഷറർ ജോബി പത്രോസ് മറ്റ് കർഷകർ തുടങ്ങിയവർ പങ്കെടുത്തു.