നിധി കമ്പനി സോണൽ കോൺഫറൻസ് 25ന്
1602117
Thursday, October 23, 2025 4:14 AM IST
കോതമംഗലം: നിധി കമ്പനികളുടെ എറണാകുളം ജില്ല സോണൽ കോൺഫ്രൻസ് 25ന് കോതമംഗലത്ത് നടക്കും. രാവിലെ 10.30 ന് കോതമംഗലം കറുകടം പ്രാഡ റെസിഡൻസിയിൽ നടക്കുന്ന പൊതുസമ്മേളനം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. സോണൽ പ്രസിഡന്റ് എം.വി. മോഹനൻ അധ്യക്ഷത വഹിക്കും. സെക്രട്ടറി കെ.ഒ. വർഗീസ്, ജോയിന്റ് സെക്രട്ടറി ജോബി ജോർജ്, സ്വാഗതസംഘം ചെയർമാൻ വി.എസ്. തങ്കപ്പൻ, ജനറൽ കൺവീനർ എം.യു. ബേബി, സംസ്ഥാന കമ്മിറ്റി അംഗം യു.ടി. രാജൻ എന്നിവർ പ്രസംഗിക്കും.
തുടർന്നു നടക്കുന്ന വാർഷിക പൊതുയോഗം അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡേവീസ് എ. പാലത്തിങ്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. സലീഷ് മുഖ്യപ്രഭാഷണം നടത്തും. കോമ്പൗണ്ടിംഗ് സംബന്ധിച്ച വിഷയങ്ങളിലെ ചർച്ചക്ക് വൈസ് പ്രസിഡന്റ് ഇ.എ. ജോസഫ് നേതൃത്വം നൽകും.
സ്വാഗതസംഘം വൈസ് ചെയർമാൻമാരായ ടി.ബി. ജോഷി, അഗസ്റ്റസ് സിറിൽ, സംസ്ഥാന കമ്മിറ്റി അംഗം സേവ്യാർ ജിൻസൺ, സോണൽ വൈസ് പ്രസിഡന്റുമാരായ എം.പി. മത്തായി, സി. രാജഗോപാൽ, ഡോ. കെ. പത്മനാഭൻ, മുൻ സോണൽ പ്രസിഡന്റ് ജെന്നി എം. ജോർജ് എന്നിവർ പ്രസംഗിക്കും.
ബിസിനസ് പെർഫോമൻസ് അവാർഡ്, വിദ്യാഭ്യാസ അവാർഡ്, ചികിത്സ സഹായധനം എന്നിവയുടെ വിതരണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, കലാപരിപാടികൾ, കുടുംബ സംഗമം എന്നിവയും നടത്തും.
ജില്ലയിലെ നൂറിൽപരം നിധി കമ്പനികളുടെ മാനേജിംഗ് ഡയറക്ടർമാർ, ഡയറക്ടേഴ്സ്, ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സോണൽ പ്രസിഡന്റ് എം.വി. മോഹനൻ, സെക്രട്ടറി കെ.ഒ. വർഗീസ്, വൈസ് പ്രസിഡന്റ് ഡോക്ടർ കെ. പത്മനാഭൻ, സ്വാഗതസംഘം ചെയർമാൻ വി.എസ്. തങ്കപ്പൻ, കൺവീനർ എം.യു. ബേബി ജിൻസൻ സേവിയർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.