കല്ലിട്ട പെരുന്നാൾ
1602119
Thursday, October 23, 2025 4:14 AM IST
എടയ്ക്കാട്ടുവയൽ: കാനായിക്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളും കല്ലിട്ട പെരുന്നാളും 25 ,26 തീയതികളിൽ നടക്കും. 25ന് രാവിലെ 6.30 ന് പ്രഭാത പ്രാർഥന. 7. 30 ന് കുർബാന തുടർന്ന് കൊടി ഉയർത്തൽ.
വൈകിട്ട് 5.15ന് സന്ധ്യാനമസ്കാരം, ആറിന് പ്രദക്ഷിണം. 26ന് പ്രഭാത പ്രാർഥനയ്ക്ക് ശേഷം 7.30 ന് കുർബാന, പ്രദക്ഷിണം എടയ്ക്കാട്ടുവയൽ ജംഗ്ഷനിലെ കുരിശും തൊട്ടിയിലേക്ക്. തുടർന്ന് നേർച്ച വിളമ്പ്.