അന്തേവാസികൾക്ക് മോട്ടിവേഷനുമായി സബ് ജയിലിൽ സെമിനാർ
1602134
Thursday, October 23, 2025 4:27 AM IST
ആലുവ : കേരള പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് വിഭാഗവും കെസിബിസിയുടെ ജയിൽ മിനിസ്ട്രിയും ചേർന്ന് ആലുവ സബ് ജയിൽ അന്തേവാസികൾക്കായി മോട്ടിവേഷണൽ സെമിനാർ നടത്തി. സബ് ജയിൽ സൂപ്രണ്ട് പി .ആർ . രാജേഷ് ഉദ്ഘാടനം ചെയ്തു.
ഫാക്കൽറ്റി അംഗം അഡ്വ. ചാർളി പോൾ ലഹരിയും കുറ്റകൃത്യങ്ങളും എന്ന വിഷയത്തിൽ ആദ്യ സെമിനാർ നയിച്ചു. അസിസ്റ്റന്റ് സൂപ്രണ്ട് ഷോൺ വർഗീസ്, സിസ്റ്റർ ഡോളിൻ മരിയ, സിസ്റ്റർ ലീമ സേവ്യർ എന്നിവർ പ്രസംഗിച്ചു. മൂന്ന് മാസം നീണ്ടുനിൽക്കുന്ന പ്രോഗ്രാമിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.