കൊ​ച്ചി: ന​ഗ​ര​ത്തി​ൽ വ​ൻ ല​ഹ​രി​മ​രു​ന്നു വേ​ട്ട. വി​ല്പ​ന​യ്ക്കെ​ത്തി​ച്ച 140.03 ഗ്രാം ​ച​ര​സു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. എ​റ​ണാ​കു​ളം പ​ച്ചാ​ളം മു​ക്കു​പ​റ​മ്പി​ൽ മാ​വേ​ലി ഹൗ​സി​ൽ അ​ർ​ഫീ​ൻ വി​ൻ​സെ​ന്‍റി (20) നെ​യാ​ണ് ഡാ​ൻ​സാ​ഫ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്നും ച​ര​സ് കൊ​ണ്ടു​വ​ന്ന് ഇ​യാ​ൾ എ​റ​ണാ​കു​ള​ത്ത് യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​യു​ടെ രാ​സ ല​ഹ​രി വി​ല്പ​ന​യി​ലെ കൂ​ട്ടാ​ളി​ക​ളെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.