ബസിടിച്ച് വൈദ്യുത പോസ്റ്റ് തകര്‍ന്നു
1601698
Wednesday, October 22, 2025 4:27 AM IST
മൂവാറ്റുപുഴ: എസ്എന്‍ഡിപി ജംഗ്ഷനിൽ ബസ് ഇടിച്ച് റോഡരികിലെ വൈദ്യുത പോസ്റ്റ് തകര്‍ന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. ഇന്നലെ രാവിലെയായിരുന്നു സംഭവം. കെഎസ്ഇബി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ഒടിഞ്ഞ പോസ്റ്റ് നീക്കം ചെയ്ത് പുതിയത് സ്ഥാപിച്ചു.
പിഒ ജംഗ്ഷന് മുതല്‍ കച്ചേരിത്താഴം വരെയുള്ള നാലുവരി വാഹന ഗതാഗതം ആരംഭിച്ചതും മീഡിയനും ഇരുവശങ്ങളിലും അഞ്ചടിയിലേറെ ഉയരത്തില്‍ ഇരുമ്പ് കൈവരികൾ സ്ഥാപിച്ചതും അപകടത്തിനു കാരണമാകുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.