പാതിവില തട്ടിപ്പ്: ബാങ്ക് വളയൽ സമരം നടത്തി
1515320
Tuesday, February 18, 2025 3:30 AM IST
ആലങ്ങാട്: പാതിവിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് സഹകാരികളിൽ നിന്നും കോടികൾ തട്ടിച്ച വെളിയത്തുനാട് സർവീസ് സഹ. ബാങ്ക് ഭരണസമിതി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സിപിഎം വെളിയത്തുനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാങ്ക് വളയൽ സമരം ബിജെപി നേതൃത്വത്തിലുള്ള ഭരണസമിതിയാണ് വർഷങ്ങളായി ബാങ്ക് ഭരിക്കുന്നത്.
കളമശേരി ഏരിയ സെക്രട്ടറി കെ.ബി. വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി.എം. മനാഫ് അധ്യക്ഷനായി. സെറ്റിൽമെന്റ് സ്കൂളിന് മുന്നിൽനിന്നും ആരംഭിച്ച പ്രകടനത്തിൽ നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു.