വീടിന്റെ ഓട് പൊളിച്ച് 2.80 ലക്ഷം കവർന്നു
1515013
Monday, February 17, 2025 4:21 AM IST
കരുമാലൂർ: ഓടു പൊളിച്ച് വീടിനുള്ളിൽ കയറി മോഷ്ടാവ് 2.80 ലക്ഷം രൂപ കവർന്നു. മുറിയാക്കൽ പുതുവ വീട്ടിൽ ജയ്സൻ പൗലോസിന്റെ വീട്ടിൽ ഇന്നലെ പുലർച്ചെയാണ് കവർച്ച നടന്നത്. വീടിന്റെ പിൻഭാഗത്തെ ഓടും സീലിംഗും പൊളിച്ചാണു മോഷ്ടാവ് അകത്തു പ്രവേശിച്ചത്.
സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഭാര്യ വിദേശത്താണ്. കവർച്ചയ്ക്കു ശേഷം പിൻഭാഗത്തെ വാതിൽ വഴി മോഷ്ടാവ് രക്ഷപ്പെട്ടതിന്റെ അടയാളങ്ങളുണ്ട്. അലമാരയിലെ തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു.
കാറ്ററിംഗ് തൊഴിലാളിയായ ജയ്സൻ സംഭവസമയം മാള പുപ്പത്തി ഭാഗത്ത് ജോലിക്കു പോയിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ തിരിച്ചു വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. ആലങ്ങാട് പോലീസും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.