തിരുനാളുകൾ
1507962
Friday, January 24, 2025 4:41 AM IST
വാഴക്കുളം ബസ്ലഹേം പള്ളിയിൽ
വാഴക്കുളം: ബസ്ലഹേം പള്ളിയിൽ ഇടവക മധ്യസ്ഥരായ തിരുക്കുടുംബത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആരംഭിച്ചു. 26ന് സമാപിക്കുമെന്ന് വികാരി ഫാ. ഫ്രാൻസീസ് കാരികുന്നേൽ, സഹവികാരി ഫാ. പ്രിൻസ് തുന്പനിരപ്പേൽ എന്നിവർ അറിയിച്ചു.
ഇന്ന് രാവിലെ ആറിന് ദിവ്യകാരുണ്യ ആരാധന, 6.30ന് കുർബാന, നൊവേന, വൈകുന്നേരം നാലിന് ജപമാല, 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, കുർബാന, നൊവേന. നാളെ രാവിലെ ആറിന് ജപമാല, 6.30ന് കുർബാന, നൊവേന, അന്പ് വീടുകളിലേക്ക്, വൈകുന്നേരം 4.30ന് അന്പ് പ്രദക്ഷിണം, നൊവേന, അഞ്ചിന് ആഘോഷമായ കുർബാന, സന്ദേശം, 6.30ന് പ്രദക്ഷിണം, എട്ടിന് സമാപന ആശിർവാദം.
26ന് രാവിലെ 6.30ന് ജപമാല, ഏഴിന് കുർബാന, 8.30ന് അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.15ന് ജപമാല, അഞ്ചിന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, 6.30ന് പ്രദക്ഷിണം, സമാപനാശീർവാദം. 27ന് രാവിലെ ആറിന് ജപമാല, 6.30ന് കുർബാന, സെമിത്തേരി ഒപ്പീസ്.
ഏനാനല്ലൂർ പള്ളിയിൽ
മൂവാറ്റുപുഴ: ഏനാനല്ലൂർ പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 25നും 26നും ആഘോഷിക്കുമെന്ന് വികാരി ഫാ. ജോർജ് തെക്കേറ്റത്ത് അറിയിച്ചു. 26ന് രാവിലെ ഏഴിന് കുർബാന, നൊവേന, എട്ടിന് അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 3.45ന് അന്പു പ്രദക്ഷിണം, 4.15ന് നൊവേന,
കാഴ്ച സമർപ്പണം, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, ആറിന് പ്രദക്ഷിണം, 7.30ന് സമാപന പ്രാർഥന, 7.45ന് കരാട്ടെ ഡിസ്പ്ലേ. 26ന് രാവിലെ ഏഴിന് കുർബാന, എട്ടിന് അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 3.45ന് അന്പ് പ്രദക്ഷിണം, കാഴ്ചസമർപ്പണം, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം, 6.15ന് പ്രദക്ഷിണം, 7.45ന് സമാപന പ്രാർഥന.
മാലിപ്പാറ സെന്റ് മേരീസ് പള്ളിയിൽ
മാലിപ്പാറ: സെന്റ് മേരീസ് പള്ളിയിൽ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആരംഭിച്ചു. 26ന് സമാപിക്കുമെന്ന് വികാരി ഫാ. ജോസ് കൂനാനിക്കൽ അറിയിച്ചു.
ഇന്ന് വൈകുന്നേരം 4.30ന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, കുർബാന, സന്ദേശം, നൊവേന, കാഴ്ചസമർപ്പണം. നാളെ രാവിലെ 6.30ന് കുർബാന, വൈകുന്നേരം 4.30ന് പ്രദക്ഷിണം, 5.30ന് തിരുനാൾ കുർബാന, സന്ദേശം, കാഴ്ചസമർപ്പണം, ചെണ്ടമേളം, ചൈനീസ് വെടിക്കെട്ട്.
26ന് രാവിലെ ഏഴിന് കുർബാന, 9.30ന് ആഘോഷമായ തിരുനാൾ കുർബാന, തിരുനാൾ സന്ദേശം, 11.30ന് പ്രദക്ഷിണം, ഒന്നിന് സമാപനാശീർവാദം. 27ന് ഇടവകയിൽനിന്നും മരിച്ചുപോയവരുടെ ഓർമദിനം, രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശനം, പ്രാർഥന.