കൊ​ച്ചി: അ​ബി​ലി​റ്റി​ക്സ് ഇ​ന്‍​കോ​ര്‍​പ​റേ​റ്റ​ഡ് കൊ​ച്ചി​യി​ലെ പു​തി​യ ഓ​ഫ്ഷോ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഐ, ഡാ​റ്റാ വി​ഷ്വ​ലൈ​സേ​ഷ​ന്‍, പ്ലാ​റ്റ്ഫോം എ​ന്‍​ജി​നീ​യ​റിം​ഗ് സേ​വ​ന​ങ്ങ​ളു​ടെ മു​ന്‍​നി​ര ദാ​താ​ക്ക​ളാ​ണ് അ​ബി​ലി​ക്സ് ഇ​ന്‍​കോ​ര്‍​പ​റേ​റ്റ​ഡ്.

ഇ​ന്‍​ഫോ​പാ​ര്‍​ക്ക് സി​ഇ​ഒ സു​ശാ​ന്ത് കു​റു​ന്തി​ല്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബി​ലി​റ്റി​ക്സ് സി​എ​ഫ്ഒ അ​നു ജോ​സ് ഡോ. ​ബാ​ബു ടി ​ജോ​സ്, ഡോ. ​റോ​സ് മേ​രി, ഡേ​വി​സ് കു​ര്യൈ​പ്പ്, ഐ​ശ്വ​ര്യ ശി​വ​രാ​മ​കൃ​ഷ്ണ​ന്‍, ബാ​ലേ​ഷ് ല​ക്ഷ്മി​നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.