ബ്ലോക്ക്തല പാലിയേറ്റീവ് രോഗി - ബന്ധു സംഗമം
1592077
Tuesday, September 16, 2025 7:01 AM IST
കോതമംഗലം: ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല പാലിയേറ്റീവ് രോഗി - ബന്ധു സംഗമം സ്നേഹ സ്പർശം - 2025 സംഘടിപ്പിച്ചു. പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പരിധിയിലെ പല്ലാരിമംഗലം, വാരപ്പെട്ടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിന് കീഴിലുള്ള പത്ത് പഞ്ചായത്തിലെയും പാലിയേറ്റീവ് രോഗികളെയും,അവരുടെ ബന്ധുക്കളെയും പങ്കെടുപ്പിച്ച് ഒരു ദിവസം നീണ്ട് നിൽക്കുന്ന ആഘോഷ പരിപാടികൾ ആണ് നടത്തിയത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി അധ്യക്ഷത വഹിച്ചു.
പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന റോജോ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ ജോമി തെക്കേക്കര, സാലി ഐപ്, ജെയിംസ് കോറമ്പേൽ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നിസ മോൾ ഇസ്മായിൽ, ആനിസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, പഞ്ചായത്ത് അംഗങ്ങളായ മാമച്ചൻ ജോസഫ്, സീനത്ത് മൈതീൻ, ലത ഷാജി, മെഡിക്കൽ ഓഫീസർമാരായ ഡോ.അനില ബേബി, ഡോ.അനൂപ് തുളസി എന്നിവർ പങ്കെടുത്തു. സംഗമത്തിൽ പങ്കെടുത്ത എല്ലാവർക്കും സമ്മാനം വിതരണം ചെയ്തു.