എന്റെ നാട് ജനസമ്പർക്ക യാത്ര
1592079
Tuesday, September 16, 2025 7:01 AM IST
കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ ഗാന്ധി ദർശൻ പദ്ധതിയുടെ ഭാഗമായി കീരംപാറ പഞ്ചായത്തിൽ നടത്തിയ ജനസമ്പർക്കയാത്ര യുഡിഎഫ് മണ്ഡലം കൺവീനർ ബിനോയ് സി. പുല്ലൻ ഉദ്ഘാടനം ചെയ്തു. ബൂത്ത് തല പ്രസിഡന്റ് കെ.ഡി. വർഗീസ് അധ്യക്ഷത വഹിച്ചു. എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. കീരംപാറ പഞ്ചായത്ത് പ്രസിഡന്റ് എം.പി. ഗോപി, ബീന റോജോ, സി.ജെ. എൽദോസ്, ജിൻസ് മറ്റത്തിൽ, മാമച്ചൻ ജോസഫ്, രാജു എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.
2024 ൽ ലക്ഷദ്വീപിൽ നടത്തിയ സന്തോഷ് ട്രോഫി മത്സരത്തിൽ അസിസ്റ്റന്റ് കോച്ചും കോതമംഗലം നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിലെ ഫുട്ബോൾ ടീമിന്റെ പരിശീലകനുമായ ബിനു വി. സ്കറിയയെ മൊമെന്റോ നൽകി ആദരിച്ചു. കീരംപാറ പഞ്ചായത്തിലെ മികച്ച കർഷകരെയും യോഗത്തിൽ ആദരിച്ചു. ജനസമ്പർക്ക യാത്രയുടെ ഭാഗമായി ഊഞ്ഞാപ്പാറ മേഖലയിൽ ഭവന സന്ദർശനവും നടത്തി.