മൂ​വാ​റ്റു​പു​ഴ: 1989ലെ ​കേ​ര​ള പ​ബ്ലി​ക് ലൈ​ബ്ര​റീ​സ് ആ​ക്ട് പ്ര​കാ​രം താ​ലൂ​ക്കി​ലെ ലൈ​ബ്ര​റി​ക​ളു​ടെ ഗ്ര​ഡേ​ഷ​ൻ‍ 15,16,17,18,19,21 തീ​യ​തി​ക​ളി​ലാ​യ ി ന​ട​ക്കും. ജി​ല്ലാ സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ന്ദ്ര​ൻ ക​ൺ​വീ​ന​റും സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ൺ​സി​ൽ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​റു​ടെ പ്ര​തി​നി​ധി​യും സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ അം​ഗം ജോ​സ് ക​രി​മ്പ​ന, താ​ലൂ​ക്ക് സെ​ക്ര​ട്ട​റി സി.​കെ. ഉ​ണ്ണി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഗ്ര​ഡേ​ഷ​ൻ ക​മ്മി​റ്റി​യാ​ണ് ഗ്ര​ന്ഥ​ശാ​ല​ക​ൾ പ​രി​ശോ​ധി​ച്ച് ഗ്രേ​ഡു​ക​ൾ നി​ശ്ച​യി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഗ്രാ​ന്‍റു​ക​ൾ​ക്ക് ശി​പാ​ർ​ശ ന​ൽ​കും.

താ​ലൂ​ക്കി​ൽ 73 ലൈ​ബ്ര​റി​ക​ളാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ലൈ​ബ്ര​റി​ക​ളി​ൽ ഗ്ര​ഡേ​ഷ​ൻ ക​മ്മി​റ്റി എ​ത്തി​ചേ​രു​ന്ന ദി​വ​സ​വും സ​മ​യ​വും ഗ്ര​ന്ഥ​ശാ​ല​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക്ക് ആ​വ​ശ്യ​മാ​യ റി​ക്കാ​ർ​ഡു​ക​ളും മ​റ്റും ഗ്ര​ഡേ​ഷ​ൻ ക​മ്മി​റ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കു​ന്ന​തി​ന് ലൈ​ബ്ര​റി ഭാ​ര​വാ​ഹി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ജോ​ഷി സ്ക​റി​യ, സെ​ക്ര​ട്ട​റി സി.​കെ. ഉ​ണ്ണി എ​ന്നി​വ​ർ അ​റി​യി​ച്ചു.