ലഹരി, പ്ലാസ്റ്റിക് വിപത്തിനെതിരേ ബോധവത്കരണ ബൈക്ക് റാലി
1451011
Friday, September 6, 2024 3:56 AM IST
ആലുവ: ചൂണ്ടി ഭാരത മാത കോളജ് ഓഫ് കൊമേഴ്സ് ആൻഡ് ആർട്സിന്റെ ദശവൽസരാഘോഷങ്ങളുടെ ഭാഗമായി എൽഐസി ഓഫ് ഇന്ത്യയുമായി സഹകരിച്ച് പ്ലാസ്റ്റിക്, ലഹരി, മാലിന്യം എന്നീ വിപത്തുകൾക്കെതിരെ ബോധവത്കരണം നടത്തുന്നതിനായി ബൈക്ക് റാലി സംഘടിപ്പിച്ചു. കോളജിൽ നടന്ന ചടങ്ങിൽ എൽഐസി കളമശേരി ബ്രാഞ്ച് മാനേജർ സി.എ.എം. ഷക്കീൽ ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു.
എക്സിക്യുട്ടിവ് ഡയറക്റ്റർ ഫാ. ജേക്കബ് പുതുശേരി, പ്രിൻസിപ്പൽ ഡോ. സിബി മാത്യു എന്നിവർ സംസാരിച്ചു. അധ്യാപകരായ രാജ്മോഹൻ, ബാസ്റ്റിൻ,അഖിൽ കുമാർ, രജിത്, ദൃശ്യ എന്നിവർ ബൈക്ക് റാലിക്ക് നേതൃത്വം നൽകി. ആലുവയിലും സമീപ ഗ്രാമപഞ്ചായത്തുകളിലേയും വിദ്യാലയങ്ങളിൽ 36 പേരടങ്ങുന്ന സംഘം പ്രചാരണം നടത്തുമെന്ന് സംഘാടകർ അറിയിച്ചു.