ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വുമായി ഒഡീഷ സ്വദേശി പി​ടി​യിൽ
Friday, September 6, 2024 3:56 AM IST
ആ​ലു​വ: ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വു​മാ​യി ഒ​ഡീഷ സ്വദേശി രാ​ജേ​ന്ദ്ര ബി​സ്‌വാ​ൾ (42) എക്സൈസിന്‍റെ പിടിയിലായി. ഓ​ണം സ്പെ​ഷ​ൽ ഡ്രൈ​വി​നോ​ട​നു​ബ​ന്ധി​ച്ച് എ​കൈ്സ​സ് ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാണ് ഇയാൾ കുടുങ്ങിയത്. റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യിരുന്നു പ​രി​ശോ​ധ​ന.

ഒ​ഡീഷ​യി​ൽ നി​ന്ന് ട്രെ​യി​ൻ മാ​ർ​ഗം എ​ത്തി​ച്ച ക​ഞ്ചാ​വ് എ​ജന്‍റിന് കൈ​മാ​റു​ന്ന​തി​നാ​യി ആ​ലു​വ ബ​സ് സ്റ്റാ​ൻഡിന് എ​തി​ർ​വ​ശം നി​ൽക്കു​മ്പോ​ളാ​ണ് പ്രതി എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യത്. ഫോ​ൺ കോ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് എക്സൈസ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​.