ആർദ്രം പുരസ്കാര ജേതാക്കൾക്ക് ആദരം 20ന്
1445065
Thursday, August 15, 2024 8:15 AM IST
മൂവാറ്റുപുഴ: രാജീവ് ഗാന്ധി സ്റ്റഡി സെന്റർ മൂവാറ്റുപുഴ സംഘടിപ്പിക്കുന്ന രാജീവ് ഗാന്ധി ജന്മദിനാഘോഷവും ആർദ്രം പുരസ്കാര ജേതാക്കൾക്ക് ആദരവും 20ന് നടക്കും. വൈകുന്നേരം ആറിന് വാഴപ്പിള്ളി സഹാരി ഹോട്ടലിൽ നടക്കുന്ന ചടങ്ങ് ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. രാജീവ് ഗാന്ധി സ്റ്റഡി സെന്റർ പ്രസിഡന്റ് എ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. മാത്യു കുഴൽനാടൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ രാജീവ് ഗാന്ധി അനുസ്മരണം നടത്തും.
സംസ്ഥാന സർക്കാരിന്റെ ആർദ്രം പുരസ്കാരത്തിന് ജില്ലാ പഞ്ചായത്തിനെ പ്രാപ്തമാക്കിയ 2022-23 വർഷത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഉല്ലാസ് തോമസിനെയും സംസ്ഥാന തലത്തിൽ നഗരസഭ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തിന് മൂവാറ്റുപുഴ നഗരസഭയെ സജ്ജമാക്കിയ ചെയർമാൻ പി.പി. എൽദോസിനെയും ചടങ്ങിൽ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കെപിസിസി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബും ആദരിക്കും.