കോണ്ഗ്രസ് മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റികളുടെ മിഷൻ 25 ക്യാന്പ് നടത്തി
1442152
Monday, August 5, 2024 4:07 AM IST
മൂവാറ്റുപുഴ: കോണ്ഗ്രസ് മൂവാറ്റുപുഴ, മഞ്ഞള്ളൂർ ബ്ലോക്ക് കമ്മിറ്റികളുടെ മിഷൻ 25 ക്യാന്പ് മേള ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. അടുത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സെമിനാറും വിശദമായ ചർച്ചയും സംഘടിപ്പിച്ചു.
ഡീൻ കുര്യാക്കോസ് എംപി ക്യാന്പ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് അധ്യക്ഷത വഹിച്ചു. മാത്യു കുഴൽനാടൻ എംഎൽഎ, ജോസഫ് വാഴയ്ക്കൻ, സുഭാഷ് കടയ്ക്കോട്, എസ്. അശോകൻ,
ബി.എ. അബ്ദുൾ മുത്തലിബ്, എ. മുഹമ്മദ് ബഷീർ, കെ.എം. സലിം, കെ.എം. പരീത്, ഉല്ലാസ് തോമസ്, കെ.ജി. രാധാകൃഷ്ണൻ, ജോസ് പെരുന്പിള്ളിക്കുന്നേൽ, ജോളി ജോസ്, എൽദോസ് പി. പോൾ എന്നിവർ പ്രസംഗിച്ചു.