കെഎസ്യു പ്രസിഡന്റായി ചുമതലയേറ്റു
1435944
Sunday, July 14, 2024 5:04 AM IST
മൂവാറ്റുപുഴ: കെഎസ്യു മൂവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡന്റായി ആൽബിൻ യാക്കോബ് ചുമതലയേറ്റു. മുൻ പ്രസിഡന്റ് ജെറിൻ ജേക്കബ് പോളിൽ നിന്നും ചുമതല കൈമാറിയ ചടങ്ങ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു. നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, കെ.പി. ജോയ്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് റഫീഖ്, എബി പൊങ്ങണത്തിൽ, ജില്ലാ ഭാരവാഹികളായ ഒ.എസ്. സൽമാൻ, മാഹിൻ അബൂബക്കർ, വി.എസ്. ഷെഫാൻ, കെഎസ്യു സംസ്ഥാന, ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.