ഹജ്ജ്: ആദ്യ സംഘം യാത്രയായി
1425325
Monday, May 27, 2024 6:55 AM IST
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുമ്പാശേരി ഹജ്ജ് ക്യാമ്പിൽ നിന്നുള്ള ആദ്യ സംഘം തീർഥാടകർ യാത്രയായി. 150 പുരുഷൻമാരും 128 സ്ത്രീകളുമടക്കം 278 തീർഥാടകരുമായി സൗദി എയർലൈൻസിന്റെ എസ്സി 3783 നമ്പർ വിമാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12.10ന് ജിദ്ദയിലേക്ക് പറന്നു. 279 പേരാണ് ഈ വിമാനത്തിൽ പുറപ്പെടാൻ തീരുമാനിച്ചിരുന്നതെങ്കിലും ഒരാളുടെ യാത്ര അവസാന ഘട്ടത്തിൽ റദ്ദായി.