ലുക്കൗട്ട് നോട്ടീസ്: ഹജ്ജ് തീർഥാടകന്റെ യാത്ര മുടങ്ങി
1425324
Monday, May 27, 2024 6:55 AM IST
നെടുമ്പാശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് കർമം നിർവഹിക്കാൻ പുറപ്പെടാനെത്തിയ തീർഥാടകന്റെ യാത്ര മുടങ്ങി. ആലപ്പുഴ സ്വദേശി അബ്ദുൾമജീദിന്റെ യാത്രയാണഅ റദ്ദാക്കേണ്ടി വന്നത്. വിമാനത്താവളത്തിൽ എമിഗ്രേഷൻ പരിശോധനയ്ക്കിടെ ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
പാലാരിവട്ടം പോലീസ് രജിസ്റ്റർ ചെയ്ത സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നത്. ഇയാളെ പാലാരിവട്ടം പോലിസിന് കൈമാറി. ഭാര്യയോടൊപ്പമാണ് യാത്ര പുറപ്പെടാൻ ഇയാൾ എത്തിയത്. നടപടിയെ തുടർന്ന് ഭാര്യ തനിച്ചാണ് യാത്രയായത്.