നഗര വികസനം വേഗത്തിലാക്കും
1339420
Saturday, September 30, 2023 2:03 AM IST
മൂവാറ്റുപുഴ: നഗര വികസന നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ അവലോകന യോഗത്തിൽ തീരുമാനിച്ചു.
കിഫ്ബിയുടേയും കെആർഎഫ്ബിയുടേയും മാർഗ നിർദേശ പ്രകാര അതിവേഗം നിർമാണം പൂർത്തിയാക്കും. കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സയാന ജംഗ്ഷനിലെ ഗതാഗതം സുഗമമാക്കും.
നഗരത്തിലെ പുറന്പോക്കുകൾ ഒഴിപ്പിക്കാനായി നോട്ടീസ് നൽകാൻ എൽഎ തഹസീൽദാരെ ചുമതലപ്പെടുത്തി. കൾവെട്ടുകളുടെ നിർമാണം ഉടൻ ആരംഭിക്കും. തർക്കങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് പരിഹരിച്ചത്.
കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ മിനി മാത്യു, സർവേ ഡെപ്യൂട്ടി ഡയറക്ടർ കെ.കെ. സുനിൽ, ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ രതീഷ് കുമാർ, കരാറുകാരുടെ പ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.