ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച ലക്ഷദ്വീപ് സ്വദേശി അറസ്റ്റില്‍
1337705
Saturday, September 23, 2023 1:58 AM IST
കൊച്ചി: ജനറല്‍ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ച ലക്ഷദ്വീപ് സ്വദേശി അബ്ദുള്‍ റസാഖിനെ (45) എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു.
സെക്യൂരിറ്റി ജീവനക്കാരനായ കെ.കെ. ലിജുവിനെയാണ് പ്രതി ആക്രമിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12നായിരുന്നു സംഭവം. ആശുപത്രി ഓഫീസിലെത്തിയ പ്രതി തന്റെ ചികിത്സാ രേഖകള്‍ ആവശ്യപ്പെട്ട് ബഹളമുണ്ടാക്കി.
തുടര്‍ന്ന് ജൂണിയര്‍ സൂപ്രണ്ടിന്റെ നിര്‍ദേശപ്രകാരം ലിജു ഇയാളെ മുറിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ആക്രമിക്കുകയായിരുന്നു. ലിജു ആശുപത്രിയില്‍ ചികിത്സ തേടി.