ലഹരിക്കെതിരേ വടംവലി മത്സരം
1336900
Wednesday, September 20, 2023 5:56 AM IST
അങ്കമാലി: ലഹരിക്കെതിരെ വടംവലി എന്ന സന്ദേശവുമായി വൈഎംസിഎ പുളിയനം വട്ടപ്പറമ്പ് യൂണിറ്റിന്റെ നേതൃത്വത്തിൽ കോടുശേരി ഫ്ലഡ് ലൈറ്റ് സ്പോർട്സ് ഹബ്ബിൽ അഖില കേരള വടംവലി മത്സരം നടത്തി. പ്രസിഡന്റ് വിബിൻ വിൻസെന്റിന്റെ അധ്യക്ഷതയിൽ പൊതുസമ്മേളനം ജസ്റ്റിസ് ഡോ. നാരായണക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. 43 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മഹാദേവ തിരുവാളൂർ, തൃശൂർ ഫ്രണ്ട്സ് മച്ചാട്, സെഞ്ചുറി എടത്തല എന്നിവ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി.
വൈഎംസിഎ ബിസിനസ് എക്സലൻസ് അവാർഡ് അങ്കമാലി സുരഭി ഇന്നോവേഷൻസ് ഉടമ ഷാജു അഗസ്റ്റിന് സമ്മാനിച്ചു. കോടുശേരി വികാരി ഫാ. ബിജു കണ്ടത്തിൽ, വൈഎംസിഎ കേരള റീജൺ ചെയർമാൻ ജോസ് നെറ്റിക്കാടൻ, ഷെന്നി പോൾ, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് എസ്.വി. ജയദേവൻ, താര സജീവ്, സെബാസ്റ്റ്യൻ വാഴക്കാല, മാർട്ടിൻ ജേക്കബ്, കെ.പി. റിനോജ് എന്നിവർ പ്രസംഗിച്ചു.