കഞ്ചാവുമായി യുവാവ് പിടിയിൽ
1544558
Tuesday, April 22, 2025 11:47 PM IST
ചെറുതോണി: ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡും ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ അടിമാലിയിൽനിന്ന് 4.120 കിലോഗ്രാം കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഇടുക്കി എക്സൈസ് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ടി. രഞ്ജിത്ത്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അനിൽ ഫ്രാൻസിസ് (42) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന കണ്ണിയിൽപ്പെട്ടയാളാണ് അനിൽ. പിടിച്ചെടുത്ത കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചും കഞ്ചാവിന്റെ വിതരണക്കാരെക്കുറിച്ചും കൂടുതൽ അന്വേഷണങ്ങൾ നടത്തുമെന്ന് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അറിയിച്ചു.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ എ.സി. നെബു, ഷാജി ജയിംസ്, പ്രിവന്റീവ് ഓഫീസർമാരായ കെ.എൻ. സിജുമോൻ, പി.എം. ജലീൽ, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ് പി. ജോസഫ്, ആൽബിൻ ജോസ്, സിഇഒ ഡ്രൈവർ പി.കെ. ശശി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.