ലോട്ടറി വാങ്ങി പണം നൽകാതെ കബളിപ്പിച്ചതായി പരാതി
1544550
Tuesday, April 22, 2025 11:47 PM IST
മുട്ടം: വയോധികന്റെ കൈയിൽനിന്നു ലോട്ടറി വാങ്ങിയശേഷം പണം നൽകാതെ കടന്നു കളഞ്ഞതായി പരാതി. 50 രൂപയുടെ 40 ലോട്ടറി ടിക്കറ്റുകളാണ് മുട്ടത്തെ വിൽപ്പനക്കാരനായ മോഹനന്റെ കൈയിൽനിന്നും തട്ടിയെടുത്തത്.
ഇന്നലെ ഉച്ചയ്ക്ക് മുട്ടം ടൗണിലാണ് സംഭവം. ടിക്കറ്റ് വാങ്ങിയശേഷം മുഴുവൻ ടിക്കറ്റും എടുത്തുകൊള്ളാം എന്ന് വിശ്വസിപ്പിച്ച് ടിക്കറ്റ് കൈക്കലാക്കുകയായിരുന്നു. സമീപത്തെ കടയിൽനിന്നും പണം വാങ്ങിത്തരാം എന്ന് വിശ്വസിപ്പിച്ച് പഴയ ഒരു ഫോണും നൽകിയാണ് തട്ടിപ്പ് നടത്തിയത്. ഫോണിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. കുറേനേരം മുട്ടം ടൗണിൽ കാത്തുനിന്നശേഷം ഇവർ തിരികെ വരാത്തതിനെത്തുടർന്ന് ലോട്ടറി വിൽപ്പനക്കാരൻ മുട്ടം പോലീസിൽ പരാതി നൽകി.