ടി.ജെ. ജോസഫ് അനുസ്മരണം നടത്തി
1544547
Tuesday, April 22, 2025 11:47 PM IST
തൊടുപുഴ: ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റും മുൻ മുനിസിപ്പൽ ചെയർമാനുമായിരുന്ന ടി.ജെ. ജോസഫിന്റെ അനുസ്മരണം നടത്തി. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ് അധ്യക്ഷത വഹിച്ചു. റോയി കെ. പൗലോസ്, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, കെ. ദീപക്, രാജു ഓടയ്ക്കൽ, ജാഫർ ഖാൻ മുഹമ്മദ്, വിജയകുമാർ മൂന്നാർ, പി.ജെ. തോമസ്, കെ.പി. റോയി, മനോജ് കോക്കാട്ട്, റോബിൻ മൈലാടി എന്നിവർ പ്രസംഗിച്ചു.
തൊടുപുഴ: മുൻ മുനിസിപ്പൽ ചെയർമാൻ ടി.ജെ. ജോസഫിന്റെ അനുസ്മരണം അറയ്ക്കപ്പാറയിൽ കോണ്ഗ്രസ് ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ബൂത്ത് പ്രസിഡന്റ് ജോണ്സണ് തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി പുഷ്പാർച്ചനയും അനുസ്മരണ പ്രസംഗവും നടത്തി.
തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക്, മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ്, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശിബിലി സാഹിബ്, എൻ.ഐ. ബെന്നി, ജാഫർഖാൻ മുഹമ്മദ്, ടി.ജെ. പീറ്റർ, ടോമി പാലയ്ക്കൻ, കെ.ജി. സജിമോൻ, ജോണ് നെടിയപാല, എം.എച്ച്. സജീവ്, റോബിൻ മൈലാടി എന്നിവർ പ്രസംഗിച്ചു.