ലയണ്‍സ് ക്ലബ് സ്വപ്നഭവനം പദ്ധതിക്കു തുടക്കം
1544548
Tuesday, April 22, 2025 11:47 PM IST
തൊടുപുഴ: ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ സ്വപ്നഭവനം പദ്ധതിക്കു തുടക്കമായി. ഫാ. മാത്യു പുത്തൻകുളം വെഞ്ചരിപ്പ് നടത്തി. കോ-ഓർഡിനേറ്റർ സണ്ണിച്ചൻ സെബാസ്റ്റ്യൻ, ലയൻസ് ക്ലബ് പ്രസിഡന്റ് വർഗീസ് ഉതുപ്പ്, സെക്രട്ടറി വി.ടി. ബൈജു, ട്രഷറർ ജോസ് മാത്യു, ഇളംദേശം ബ്ലോക്ക് പ്രസിഡന്റ് ടോമി കാവാലം, വാർഡ് മെംബർ ഷാന്റി ജയിംസ്, ഡോ. സാജൻ മാത്യു എന്നിവർ പ്രസംഗിച്ചു. കല്ലാനിക്കൽ ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം രൂപത സോഷ്യൽ സർവീസ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് വീട് നിർമിക്കുന്നത്. അഞ്ചിരി സ്വദേശിക്കാണ് വീട് നിർമിച്ചു നൽകുന്നത്.