കോണ്‍വെന്റിന്റെ മതിൽ ഇടിഞ്ഞുവീണു
1544554
Tuesday, April 22, 2025 11:47 PM IST
തൊമ്മൻകുത്ത്: നെയ്യശേരി-തോക്കുന്പൻ സാഡിൽ റോഡ് നിർമാണത്തിന്റെ ഭാഗമായി ഓട നിർമിക്കുന്നതിനിടയിൽ തൊമ്മൻകുത്ത് എഫ്സി കോണ്‍വെന്റിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മതിൽ പൂർണമായും ഇടിഞ്ഞുവീണു. റോഡ് നിർമാണം ആരംഭിച്ചിട്ട് രണ്ടു വർഷത്തോളമായി.
അന്നു മുതൽ ജനങ്ങൾ നിർമാണ കന്പനിയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണെന്നും ഇവരുടെ പ്രവർത്തനങ്ങൾ പലപ്പോഴും നാട്ടുകാരെ ദുരിതത്തിലാക്കുകയാണെന്നും ആക്ഷേപമുണ്ട്.
മതിലിന്റെ അടിഭാഗം ഏറെ താഴ്ത്തി മണ്ണ് എടുത്തതും വെള്ളം കെട്ടിനിന്നതും മൂലമാണ് ഇത് ഇടിഞ്ഞുവീഴാൻ ഇടയാക്കിയതെന്നു നാട്ടുകാരും വാർഡ് മെംബർ ബിബിൻ അഗസ്റ്റിനും പറഞ്ഞു.