മണ്ണെടുത്തത് കുടിവെള്ള പദ്ധതിക്ക്; ദുരിതം നാട്ടുകാർക്കും
1540624
Monday, April 7, 2025 11:20 PM IST
കട്ടപ്പന: ഏതാനും ദിവസങ്ങൾക്കു മുമ്പാണ് അമൃത് കുടിവെള്ള പദ്ധതിക്ക് പൈപ്പുകൾ ഇടാൻ ഇരുപതേക്കർ പൊതുശ്മശാനം റോഡിൽ മണ്ണ് നീക്കിയത്.
പൈപ്പ് സ്ഥാപിച്ച ശേഷം മണ്ണ് മൂടുകയും ചെയ്തിരുന്നു. എന്നാൽ, ശനിയാഴ്ച ഉണ്ടായ ശക്തമായ വേനൽമഴയിൽ മണ്ണ് ഒലിച്ചിറങ്ങി റോഡ് ചെളിക്കുള മായി.
മണ്ണ് ഒലിച്ചിറങ്ങിയ ഭാഗത്ത് വലിയ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത് വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നതിനൊപ്പം റോഡിന്റെ തകർച്ചയ്ക്കും കാരണമാകുന്നു.
മലയോര ഹൈവേയിലേക്കാണ് മണ്ണ് ഒലിച്ചിറങ്ങിയത്. ഇതോടെ ഹൈവേയിൽ ചെളി നിറയുകയും യാത്രാദുരിതം ഉണ്ടാവുകയും ചെയ്തു. പരാതിയെത്തുടർന്ന് മണ്ണിളകിയ ഭാഗത്ത് മക്കിടുന്ന നടപടികൾ ആരംഭിച്ചു.
മഴ ശക്തമായാൽ വീണ്ടും മണ്ണൊലിപ്പിനുള്ള സാധ്യതയുണ്ട്. ദേവാലയം, പൊതു ശ്മശാനം, മറ്റ് ദേവാലയങ്ങളുടെ ശ്മശാനങ്ങൾ എന്നിവിടങ്ങളിലേക്കുള്ള പാതയാണിത്.
അതോടൊപ്പം നിരവധി ആളുകളും മേഖലയിൽ താമസിക്കുന്നുണ്ട്. പൈപ്പ് സ്ഥാപിച്ച് പ്രശ്നം പരിഹാരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.