കനത്ത മഴയിൽ ക്ഷേത്രത്തിനു മുകളിലേക്ക് മരം വീണു
1540300
Sunday, April 6, 2025 11:52 PM IST
ഉടുന്പന്നൂർ: പഞ്ചായത്തിന്റെ വിവിധയിടങ്ങളിൽ ഇന്നലെ ഉച്ചയ്ക്കു ശേഷമുണ്ടായ കാറ്റിലും മഴയിലും വ്യാപക നഷ്ടം. കൊല്ലപ്പുഴ ദേവീ ക്ഷേത്രത്തിനു മുകളിൽ മരംവീണ് നാശനഷ്ടം. ക്ഷേത്ര പരിസരത്തുനിന്ന ഇരുപൂളും പാലയും തെങ്ങുമാണ് ഇന്നലെ പെയ്ത കനത്ത മഴയിലും ശക്തമായ കാറ്റിലും കടപുഴകി വീണത്. ശ്രീ കോവിലിനും ചുറ്റന്പലത്തിനും സാരമായ കേടുപാടുകൾ സംഭവിച്ചു. പരിസരവാസികളും ക്ഷേത്ര കമ്മിറ്റിക്കാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി.
ഇതിന് സമീപത്തുള്ള വീടിന് മുകളിലേക്ക് കൂറ്റൻ മരം ചരിഞ്ഞത് അപകടഭീഷണി ഉയർത്തുന്നുണ്ട്. പാറയിൽ ലൂസിയുടെ വീടിന് മുകളിലേക്കാണ് സംരക്ഷണ ഭിത്തിയോടുനിന്ന കൂറ്റൻ തേക്ക്മരം ചാഞ്ഞത്. മരം ഏത് സമയവും വീടിന് മുകളിലേക്ക് പതിക്കാവുന്ന സ്ഥിതിയിലാണ്.
തൊടുപുഴ അഞ്ചിരി പാലപ്പിള്ളി കോളനിയിൽ പുത്തൻപുരയ്ക്കൽ നിഷാദിന്റെ ബൈക്കിനു മുകളിലേയ്ക്ക് പ്ലാവ് മറിഞ്ഞുവീണ് വാഹനത്തിന് കേടുപാടു സംഭവിച്ചു.