എസ്പിസി ക്വിസ്: നങ്കി സിറ്റി സ്കൂളിന് രണ്ടാംസ്ഥാനം
1540302
Sunday, April 6, 2025 11:52 PM IST
ചെറുതോണി: എസ്പിസി പദ്ധതിയുടെ ഭാഗമായി നടന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച കഞ്ഞിക്കുഴി-നങ്കി സിറ്റി എസ്എൻ സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. എം.എ. അഭിനവ്കൃഷ്ണ, അനുരാധ സിജു, ശ്രേയ അതിൽ എന്നിവരാണ് പങ്കെടുത്തത്. കൊച്ചി രാജഗിരി കോളജ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എഡിജിപി പി. വിജയനിൽനിന്നു മത്സരാർഥികൾ, ഇടുക്കി എസ്പിസി എഡിഎൻഒ എസ്.ആർ. സുരേഷ് ബാബു, അധ്യാപകർ എന്നിവർ ചേർന്ന് ട്രോഫി ഏറ്റുവാങ്ങി.