ലഹരിവിരുദ്ധ റാലി നടത്തി
1540621
Monday, April 7, 2025 11:20 PM IST
തൊടുപുഴ: പെരുക്കോണി റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലി നടത്തി. അസോസിയേഷൻ പ്രസിഡന്റ് കെ.ആർ.ഹേമരാജ് അധ്യക്ഷത വഹിച്ചു. എസ്ഐ എൻ.എസ്. റോയി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. റിപ്പബ്ലിക്ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച ന്യൂമാൻ കോളജ് എൻസിസി ക്യാന്പ് കേഡറ്റ് അഞ്ജിത സന്തോഷിനെ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ ആദരിച്ചു.
മുനിസിപ്പൽ കൗണ്‍സിലർ മിനി മധു, പ്രസ്ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളിൽ, എക്സൈസ് ഇൻസ്പെക്ടർ സി.എം. ബിൻസാദ്, മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.കെ. നവാസ്, വൈസ് പ്രസിഡന്റ് കെ.പി. ശിവദാസ്, സെക്രട്ടറി ലിജോണ്‍സ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു.