യുഡിഎഫിന്റെ രാപകൽ സമരം സമാപിച്ചു
1540030
Sunday, April 6, 2025 5:19 AM IST
തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച നടപടിക്കെതിരേയും സംസ്ഥാന സർക്കാരിന്റെ ജനദ്രോഹനയങ്ങളിൽ പ്രതിഷേധിച്ചും യുഡിഎഫ് നടത്തിയ രാപകൽ സമരം സമാപിച്ചു. നഗരസഭയ്ക്കു മുന്നിൽ യുഡിഎഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി നടത്തിയ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.
കേരളത്തിലെ അമ്മമാരെ മുഴുവൻ സങ്കടത്തിലാക്കിയ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം ചെയർമാൻ എം.എ. കരിം അധ്യക്ഷത വഹിച്ചു. ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി. അപു ജോണ്‍ ജോസഫ്, ഷിബിലി സാഹിബ്, കെ.എം.എ. ഷുക്കൂർ, സുരേഷ് ബാബു, എൻ.ഐ. ബെന്നി, ചാർളി ആന്റണി, നിഷാ സോമൻ, പി.കെ. മൂസ എന്നിവർ പ്രസംഗിച്ചു.
ഉടുന്പന്നൂർ: മണ്ഡലം കമ്മിറ്റി നടത്തിയ രാപകൽ സമരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.എ. ഷുക്കൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി ചെയർമാൻ പി.എൻ. നൗഷാദ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം നിഷാ സോമൻ, കേരളാ കോണ്‍ഗ്രസ് സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോണ്‍ ജോസഫ്, മനോജ് തങ്കപ്പൻ, പി.എൻ. സീതി, ടി.കെ. നവാസ്, ജോണ്സണ് കൃര്യൻ, ടോമി കൈതവേലിൽ, ബിജോ ജേക്കബ്, സോമി പുളിക്കൽ എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്തംഗം ആൽബർട്ട് ജോസ് ഉദ്ഘാടനം ചെയ്തു.
കോടിക്കുളം: യുഡിഎഫ് മണ്ഡലം കമ്മിറ്റി നടത്തിയ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം കെപിസിസി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോ-ഓർഡിനേറ്റർ മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. കണ്‍വീനർ ജോഷി എടാട്ട് അധ്യക്ഷത വഹിച്ചു. ജനാബ് ബഷീർ, ജോമി കാപ്പിൽ, എ.ജെ. മാനുവൽ, മാത്തച്ചൻ നന്പേലി, അരീഷ് കുമാർ, സുരേഷ് ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
കുമാരമംഗലം: യുഡിഎഫ് മണ്ഡലം കമ്മിറ്റി ഏഴല്ലൂരിൽ നടത്തിയ രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ബ്ലെയിസ് ജി. വാഴയിൽ ഉദ്ഘാടനം ചെയ്തു. നിസാർ പഴേരി അധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ മാത്യു, ജോസ് കീരിക്കാട്ട്, സിബിൻ വർഗീസ്, സജി ചെന്പകശേരി, റഹിം പഴേരി, കെ.ജി. സിന്ധുകുമാർ, ബെന്നി മാടവന, എം.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു.
ഇടവെട്ടി: യുഡിഎഫ് ഇടവെട്ടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാപകൽ സമരം നിയോജക മണ്ഡലം കമ്മിറ്റി കണ്‍വീനർ എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ നൗഷാദ് വഴിക്കൽ പുരയിടം അധ്യക്ഷത വഹിച്ചു. എ.കെ. സുഭാഷ് കുമാർ, പി.എസ്. ചന്ദ്രശേഖരൻ പിള്ള, ടി.എസ്. ഷംസുദ്ദീൻ, ബേബി തോമസ് കാവാലം, അനിൽ ചാവാട്ട്, അമീർ വാണിയപുരയിൽ, അപ്പച്ചൻ താരാട്ട്, പത്മാവതി രഘുനാഥ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇ.എസ്. മൂസ ഉദ്ഘാടനം ചെയ്തു.
അടിമാലി: യുഡിഎഫ് അടിമാലി മണ്ഡലം കമ്മിറ്റി നടത്തിയ രാപകൽ സമരം മുന്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ സമരം ഉദ്ഘാടനം ചെയ്തു.യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് എം.എം. നവാസ് അധ്യക്ഷത വഹിച്ചു. കര്‍ഷക യൂണിയന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, ഡിസിസി വൈസ് പ്രസിഡന്റ് പി.വി. സ്കറിയ, യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് എം.ബി. സൈനുദ്ദീന്‍, ബാബു പി. കുര്യാക്കോസ്, കെ.എ. യൂനസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാഞ്ഞാർ: യുഡിഎഫ് കുടയത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞാറിൽ നടത്തിയ രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം യുഡിഎഫ് ജില്ലാ കണ്‍വീനർ പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കണ്‍വീനർ അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. ജോയി തോമസ്, എം. മോനിച്ചൻ, ചാർളി ആന്റണി, കെ.കെ. മുരളീധരൻ , എം.കെ. പുരുഷോത്തമൻ, ആഞ്ജലീന സിജോ, ജിൽസ് മുണ്ടയ്ക്കൽ, ചാണ്ടി ആനിത്തോട്ടം, ജിഫി അഞ്ചാനി എന്നിവർ പ്രസംഗിച്ചു.