അധ്യാപക നിയമനം: സർക്കാർ പിടിവാശി വെടിയണം
1540618
Monday, April 7, 2025 11:20 PM IST
തൊടുപുഴ: അധ്യാപക നിയമനകാര്യത്തിൽ സുപ്രീം കോടതി വിധി വന്നിട്ടും എൻഎസ്എസ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ മാത്രമേ അംഗീകരിക്കൂ എന്ന പിടിവാശി സർക്കാർ ഉപേക്ഷിക്കണമെന്ന് കെപിഎസ്ടിഎ ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തി. സമാപന സമ്മേളനം മുൻ സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി വി.എം. ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു.
ഉത്തരവ് കേരളത്തിലെ അധ്യാപക നിയമനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിതനീക്കമാണെന്നും പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ഇത്തരം നീക്കത്തിൽനിന്നു സർക്കാർ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി പി.എം. നാസർ, സുനിൽ ടി. തോമസ്, ഷിന്റോ ജോർജ്, ബിജോയി മാത്യു, ടി.ജെ. പീറ്റർ, ടി. ശിവകുമാർ, റോയി ജോർജ്, ഇ.പി. ജോർജ്, രാജിമോൻ ഗോവിന്ദ് എന്നിവർ പ്രസംഗിച്ചു.