എഴുകുംവയൽ കുരിശുമല കയറാൻ യുവജനങ്ങൾ
1540025
Sunday, April 6, 2025 5:19 AM IST
കരിമ്പൻ: നോമ്പുകാലത്തിന്റെ ഭക്തിയും പ്രാർഥനാചൈതന്യവും ഉള്ളിലാവാഹിച്ച് എഴുകുംവയൽ കുരിശുമലയിലേക്ക് കാൽനട തീർഥാടനത്തിന് ഒരുങ്ങി ഇടുക്കിയിലെ യുവജനങ്ങൾ.
നാളെ രാവിലെ എട്ടിന് എഴുകുംവയൽ നിത്യസഹായ മാതാ പള്ളിയിൽനിന്ന് ആരംഭിക്കുന്ന തീർഥാടനത്തിൽ ഇടുക്കി രൂപതയിലെ മുഴുവൻ പ്ലസ്വൺ, പ്ലസ് ടു വിദ്യാർഥികളും യുവജനങ്ങളും പങ്കുചേരും. നോമ്പുകാല പ്രയാണത്തിന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകും.
തീർഥാടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, സിഎംഎൽ ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, ഇടുക്കി രൂപത മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരക്കാട്ട്, കെസിവൈഎം ഇടുക്കി രൂപത പ്രസിഡന്റ് സാം സണ്ണി, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, സിഎംഎൽ രൂപത പ്രസിഡന്റ് സെസിൽ ജോസ് എന്നിവർ അറിയിച്ചു.