മലയോര ഹൈവേ നിർമാണം ഇഴയുന്നു; വ്യാപാരികൾ പ്രതിസന്ധിയിൽ
1540298
Sunday, April 6, 2025 11:52 PM IST
കട്ടപ്പന: മലയോര ഹൈവേ നിര്‍മാണത്തിലെ മെല്ലെപ്പോക്ക് വാഹനയാത്രികരെയും വ്യാപാരികളെയും നാട്ടുകാരെയും ബുദ്ധിമുട്ടിക്കുന്നു.
കാഞ്ചിയാര്‍ പള്ളിക്കവലയില്‍ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍വശത്ത് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി കുഴിയെടുത്ത് നിര്‍മാണം ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും പൂര്‍ത്തീകരിച്ചിട്ടില്ല. നിര്‍മാണം വൈകുന്നത് കടകളിലെ കച്ചവടത്തെ പ്രതികൂലമായി ബാധിക്കുകയാണെന്ന് വ്യാപാരികൾ പറയുന്നു.
കിടങ്ങിനു സമാനമായ ഗര്ത്തമാണിവിടെ. ആളുകള്‍ക്ക് കടകളിലേക്ക് കയറാന്‍ ഇതു തടസമാണ്. കുഴികളില്‍ ആളുകള്‍ വീഴുന്നതായും പരാതിയുണ്ട്. കരാറുകാരെ വിവരമറിയിച്ചിട്ടും നടപടിയില്ല. കഴിഞ്ഞ ദിവസത്തെ വേനല്‍മഴയില്‍ ഇവിടെ വലിയ വെള്ളക്കെട്ടും രൂപപ്പെട്ടു. തുടര്‍ച്ചയായി മഴ പെയ്താല്‍ മണ്ണിടിച്ചിലുണ്ടാകാനും സാധ്യതയുണ്ട്.
നിര്‍മാണം വൈകുന്നതിനാല്‍ ആളുകള്‍ കടകളില്‍ എത്താതായതോടെ കച്ചവടവും കുറഞ്ഞു. കടകളിലെത്തുന്ന സാധനങ്ങള്‍ ഇറക്കാന്‍പോലും കഴിയാത്ത സ്ഥിതിയായി.