കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ നിലച്ചു; പ്രദേശവാസികൾക്ക് ദുരിതം
1540622
Monday, April 7, 2025 11:20 PM IST
കട്ടപ്പന: ആദിവാസി ജനവിഭാഗങ്ങളുടെയും കർഷകത്തൊഴിലാളികളുടെയും ഉൾപ്പെടെ ഏക ആശ്രയമായ കാഞ്ചിയാർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തിച്ചികിത്സ നിലച്ചിട്ട് നാളുകൾ പിന്നിട്ടു.
ആവശ്യത്തിന് ഡോക്ടർമാരും ജീവനക്കാരും ഇവിടെ ഉണ്ടെങ്കിലും കിടത്തിച്ചികിത്സ ലഭിക്കുന്നില്ല. ഇതോടെ നിരവധി രോഗികളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. അഞ്ചുരുളി, കോവിൽമല ഉൾപ്പെടെയുള്ള ആദിവാസി മേഖലകളിലെയും സാധാരണക്കാരായ കർഷകരുടെയും ഏക ആശ്രയമാണ് ഈ ആതുരാലയം. ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രി, ഡിഎംഒ എന്നിവർക്ക് യൂത്ത് കോൺഗ്രസ് പരാതി നൽകി.