ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു
1540617
Monday, April 7, 2025 11:20 PM IST
തൊടുപുഴ: ജില്ലാ മെഡിക്കൽ ഓഫീസ്, ആരോഗ്യ കേരളം, മുട്ടം സിഎച്ച്സി എന്നിവയുടെ നേതൃത്വത്തിൽ മുട്ടം പാരിഷ് ഹാളിൽ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു.
പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ഡിഎംഒ ഡോ. ശരത് ജി. റാവു, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഇ.കെ. ഖയാസ്, മുട്ടം പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ, വൈസ് പ്രസിഡന്റ് ബിജോയി ജോണ്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ഷൈജ ജോമോൻ, അരുണ്‍ പൂച്ചക്കുഴി, ബോക്ക് മെംബർമാരായ എൻ.കെ. ബിജു. ഗ്ലോറി പൗലോസ്, പഞ്ചായത്ത് മെംബർമാരായ റെൻസി സുരേഷ്, റെജി ഗോപി. മാത്യു പാലം പറന്പിൽ എച്ച്എംസി മെംബർ അഗസ്റ്റിൻ കള്ളികാട്ട് എന്നിവർ പ്രസംഗിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി മുട്ടം കോർട്ട് ജംഗ്ഷനിൽനിന്ന് ആരംഭിച്ച റാലി പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ദേവസ്യ ഫ്ളാഗ് ഓഫ് ചെയ്തു.
മൂലമറ്റം: ബിഷപ് വയലിൽ മെഡിക്കൽ സെന്ററിൽ ലോകാരോഗ്യ ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി പ്രത്യേക ആരോഗ്യ പരിശോധന പാക്കേജ് പ്രഖ്യാപിച്ചു. ഓർത്തോപീഡിക് സർജൻ ഡോ. ജോജി പാപ്പച്ചൻ വിഷയാവതരണം നടത്തി.
ബുക്ക്ലറ്റ് പ്രകാശനം അഡ്വ. പ്രേംജി സുകുമാർ നിർവഹിച്ചു അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ആനീസ് കൂട്ടിയാനിയിൽ അധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റർ അമല എസ്എച്ച്, ചീഫ് സൈക്യാട്രിസ്റ്റ് സിസ്റ്റർ ഡോ. ആനി സിറിയക് എന്നിവർ പ്രസംഗിച്ചു.
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെയും ദേവിയാർ കോളനി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആരോഗ്യദിനാചരണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനിൽ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ജിമിൽ ജോയി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
കട്ടപ്പന: ഉപ്പുതറ ഹെൽത്ത് ബ്ലോക്കിന് കീഴിലുള്ള ഒൻപത് പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിംഗ് സ്കൂളിൽ ലോകാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സണ്‍ ബീന ടോമി നിർവഹിച്ചു.
ഡോ. ക്ളിന്റ് ജോസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലീലാമ്മ ബേബി, ഹെൽത്ത് സൂപ്പർവൈസർ കെ.ടി. ആന്റണി, സെന്റ് ജോണ്‍സ് ആശുപത്രി ജനറൽ മാനേജർ ജേക്കബ് കോര, ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. ദിലീപ്, ജോസഫ് ഡി. മേരി, ജയ്സണ്‍ സി. ജോണ്‍ പിആർഒമാരായ എൻ.സി. അരുണ്‍, ടോണി ജോർജ് ജോസ് എന്നിവർ പ്രസംഗിച്ചു.