കഞ്ചാവ് കേസ്: കഠിനതടവും പിഴയും
1540032
Sunday, April 6, 2025 5:19 AM IST
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസിൽ പെരുന്പാവൂർ ഒന്നാംമൈൽ നടപറന്പിൽ സലാമിനെ (54) മൂന്ന് വർഷം കഠിന തടവിനും 25,000 രൂപ പിഴ അടയ്ക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറു മാസംകൂടി കഠിനതടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷൽ കോടതി ജഡ്ജി കെ.എൻ. ഹരികുമാർ ശിക്ഷിച്ചു.
2018 ഒക്ടോബർ 11ന് ഇടുക്കി ബോഡിമെട്ട് എക്സൈസ് ചെക്ക് പോസ്റ്റിനു സമീപത്തുവച്ച് ഒന്നരക്കിലോ കഞ്ചാവുമായാണ് പ്രതി പിടിയിലായത്. ഉടുന്പൻചോല എക്സൈസ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.ജി. പ്രകാശും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ബി. രാജേഷ് ഹാജരായി.