ലഹരിക്കെതിരേ ജാഗ്രതാ സന്ദേശയാത്ര ഇന്ന്
1540024
Sunday, April 6, 2025 5:19 AM IST
കട്ടപ്പന: ലഹരി ഉപയോഗത്തിനെതിരേ കാഞ്ചിയാര്‍ സെന്റ് മേരീസ് ഇടവകയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഉച്ചയ്ക്ക് 12ന് ജനജാഗ്രത സന്ദേശയാത്രയും പൊതുസമ്മേളനവും നടത്തും. കാഞ്ഞിരപ്പള്ളി രൂപത സണ്‍ഡേ സ്കൂള്‍ ഡയറക്ടര്‍ റവ. ഡോ. തോമസ് വാളമ്മനാല്‍ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം പള്ളിക്കവലയില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.
സണ്‍ഡേ സ്കൂള്‍, മിഷന് ലീഗ്, എസ്എംവൈഎം, ഇന്‍ഫാം, മാതൃദീപ്തി എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. കാഞ്ചിയാര്‍ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വാഹനറാലിയും നടത്തും.
സമ്മേളനത്തില്‍ സംഘാടകസമിതി രക്ഷാധികാരി റവ. ഡോ. സെബാസ്റ്റ്യന്‍ കിളിരൂപറമ്പില്‍ അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടില്‍, കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്, എക്സൈസ് നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി മാത്യു ജോര്‍ജ്, കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകന്, എക്സൈസ് ഇന്‍സ്പെക്ടര്‍ സെന്തില്‍ കുമാര്‍, വിമുക്തി നോഡല്‍ ഓഫീസര്‍ എം.സി. സാബുമോന്, സെന്റ് മേരീസ് ഇടവക പിആര്‍ഒ സോണി ജോസ്, കെസിബിസി ജാഗ്രതാ സമിതി രൂപത പ്രസിഡന്റ് ജോസ് പൂവത്തോലിചെറ്റയില്, പഞ്ചായത്ത് സെക്രട്ടറി സിമി കെ. ജോര്‍ജ്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ സണ്ണി തോമസ് എന്നിവര്‍ പ്രസംഗിക്കും.