ലഹരിക്കെതിരേ ജനജാഗ്രതാ കാമ്പയിൻ നടത്തി
1540623
Monday, April 7, 2025 11:20 PM IST
കട്ടപ്പന: കാഞ്ചിയാർ സെന്റ് മേരീസ് ഇടവക ദേവാലയത്തോട് ചേർന്ന് പ്രവർത്തിക്കുന്ന സൺഡേസ്കൂൾ, മിഷൻലീഗ്, എസ്എംവൈഎം, ഇൻഫാം, മാതൃദീപ്തി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെയും വിമുക്തിയുടെയും ഇടുക്കി, കാഞ്ഞിരപ്പള്ളി രൂപതകളിലെ കാഞ്ചിയാർ പഞ്ചായത്ത് പരിധിയിലുള്ള വിവിധ ഇടവകകളുടെയും എസ്എൻഡിപി യോഗം, എൻഎസ്എസ് കരയോഗം തുടങ്ങി വിവിധ സാമുദായിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ലഹരിവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു.
പൊതുസമ്മേളനം ഡീൻ കുര്യാക്കോസ്എംപി ഉദ്ഘാടനം ചെയ്തു. പള്ളിക്കവലയിൽ നടന്ന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത സൺഡേ സ്കൂൾ ഡയറക്ടർ റവ. ഡോ. തോമസ് വാളന്മനാൽ, സംഘാടകസമിതി രക്ഷാധികാരി റവ. ഡോ. സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ, നർക്കോട്ടിക് സെൽ ഡിവൈഎസ്പി മാത്യു ജോർജ്, കട്ടപ്പന സ്റ്റേഷൻ ഹൗസ് ഓഫീസർ ടി.സി. മുരുകൻ, എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ, വിമുക്തി നോഡൽ ഓഫീസർ എം.സി. സാബുമോൻ, സെന്റ് മേരീസ് ഇടവക പിആർഒ സോണി ജോസ്, കെസിബിസി ജാഗ്രതാസമിതി രൂപത പ്രസിഡന്റ് ജോസ് പൂവത്തോലിചെറ്റയിൽ, പഞ്ചായത്ത് സെക്രട്ടറി സിമി കെ. ജോർജ്, സംഘാടകസമിതി ജനറൽ കൺവീനർ സണ്ണി തോമസ് എന്നിവർ പ്രസംഗിച്ചു.